07:33am 29 October 2026
NEWS
ഗ്രാൻഡ് മാള് BUY & GET CASH & CAR മെഗാ പ്രൊമോഷന്റെ വിജയികളെ തിരഞ്ഞെടുത്തു!
22/06/2025  08:05 PM IST
nila
ഗ്രാൻഡ് മാള് BUY & GET CASH & CAR മെഗാ പ്രൊമോഷന്റെ വിജയികളെ തിരഞ്ഞെടുത്തു!

ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കെറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കെറ്റിൽ "BUY & GET CASH & CAR" മെഗാ പ്രൊമോഷന്റെ അവസാന ഘട്ട വിജയികളെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ  ഖത്തർ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ സുതാര്യമായ ലക്കി ഡ്രോ നറുക്കെടുപ്പിലൂടെയാണ്  വിജയികളെ തിരഞ്ഞെടുത്തത്.ബമ്പർ സമ്മാനമായ പുതിയ മോഡൽ ജെറ്റൂർ T2 കാർ വിജയിയെയും 5000 ഖത്തർ റിയാൽ ക്യാഷ് പ്രൈസിനായുള്ള 10 ഭാഗ്യശാലികളെയും ആണ് തിരഞ്ഞെടുത്തത്. മൂന്നു മാസക്കാലമായി നീണ്ടുനിന്ന ഈ മെഗാ പ്രൊമോഷനിലൂടെ  ഉപഭോക്താക്കൾക്ക് മൊത്തം QAR 200,000 കാഷ് പ്രൈസും  ബമ്പർ സമ്മാനമായി ജെടൂർ കാറും നേടാനുള്ള അവസരം ഗ്രാൻഡ് മാള്  ഒരുക്കിയിരുന്നു. ഖത്തറിലെ ഏത് ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ്‌ ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സും ഈ സമ്മാന പദ്ധതിയിൽ പങ്കാളികളായി. നറുക്കെടുപ്പ് വേളയിൽ ഗ്രാൻഡ് മാളിന്റെ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, CEO ശരീഫ് ബി.സി, ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി.ആർ മാനേജർ സിദ്ധിഖ്, മാർക്കറ്റിംഗ് മാനേജർ ഷംസീർ,  മാള് മാനേജർ സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.  ഉത്പന്നങ്ങളുടെ ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് വരുത്തുന്നതിലൂടെ  ഉപഭോക്താക്കൾക്ക് ആകർഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുക എന്നതാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലക്ഷ്യമെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു. ഉപഭോക്താക്കൾക്കായി പുതിയ സമ്മാന പദ്ധതികളുമായി പുതിയ പ്രൊമോഷൻ ഉടൻ തന്നെ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img